അതിർത്തി തർക്കം; ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും

By Staff Reporter, Malabar News
India_China boarder issues
Representational Image
Ajwa Travels

ന്യൂഡെൽഹി: അതിര്‍ത്തി വിഷയത്തില്‍ സമവായ സൂചനകൾ ലഭിച്ചു കൊണ്ടിരിക്കെ ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്‌ മേഖലകളില്‍ നിന്ന് ഘട്ടംഘട്ടമായി ചൈനീസ് സൈന്യം പിൻമാറുമെന്ന ധാരണ ചർച്ചയിലുണ്ടായതായി സൂചനയുണ്ട്.

യഥാർഥ നിയന്ത്രണ രേഖയില്‍ സൈനിക ബലം കൂട്ടില്ലെന്നും, പ്രകോപനപരമായ സാഹചര്യം പരമാവധി ഒഴിവാക്കാനും പന്ത്രണ്ടാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. ദെപസാങ് സമതല മേഖലയിലെ പട്രോളിംഗ് പോയിന്റുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിൻമാറ്റത്തില്‍ തീരുമാനമായത്. സൈനിക പിൻമാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത് കരസേന നിഷേധിച്ചിരുന്നു.

Read Also: കൊടകര കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് റിപ്പോർട് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE