കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയമാണെന്നും നിവേദനത്തിൽ ആരോപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കടുംപിടിത്തം വികസനത്തെയും ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
ksrtc salary isuue
കെ എൻ ബാലഗോപാൽ
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിക്ക് സംസ്‌ഥാന സർക്കാർ നിവേദനം തയ്യാറാക്കിയിട്ടുള്ളത്.

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയമാണെന്നും നിവേദനത്തിൽ ആരോപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കടുംപിടിത്തം വികസനത്തെയും ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംസ്‌ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യത ഘടനയിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

സംസ്‌ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്‌പകളുടെയും അഡ്വാൻസുകളുടെയും പങ്ക് 2005 ശരാശരി 15.8 ശതമാനം ആയിരുന്നത് 2020 ആയപ്പോൾ മൂന്ന് ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ കാര്യത്തിൽ അത് 12.4 ശതമാനത്തിൽ നിന്നും 3.3 ശതമാനമായാണ് ഇടിഞ്ഞത്.

സംസ്‌ഥാന സർക്കാരിന്റെ പൊതു കണക്കിനത്തിൽ സൂക്ഷിക്കുന്ന നീക്കിയിരിപ്പുകാർക്കൊപ്പം സംസ്‌ഥാന ബജറ്റിൽ നിന്ന് പിന്തുണ ലഭിക്കുന്ന സംസ്‌ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങൾ എടുക്കുന്ന കടമെടുപ്പുകളെയും സംസ്‌ഥാനത്തിന്റെ കടമായി പരിഗണിച്ചു തുടങ്ങിയത് 2017 മുതലാണ്. ഇതനുസരിച്ചു കിഫ്‌ബി മുതൽ സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടിയിൽ എടുക്കുന്ന വായ്‌പകൾ വരെ സംസ്‌ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ വരും.

എന്നാൽ, കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നും സംസ്‌ഥാനം നിവേദനത്തിൽ ചൂണ്ടിക്കാട്ടും. കടമെടുപ്പ് പരിധി 2017 മുൻപുള്ള സ്‌ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. നേരത്തെ, കേരളത്തിൽ കടം മൂലം വലിയ ബാധ്യത ഉണ്ടെന്ന് പ്രചരിക്കുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.

മറ്റെല്ലാ സംസ്‌ഥാനങ്ങളിലും ഉള്ള കടം മാത്രമേ കേരളത്തിനും ഉള്ളൂ. വലിയ കടം എന്ന പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. 1970ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി.

Most Read: ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE