കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

By Trainee Reporter, Malabar News
Coconut tree falls during festival; One died and three were injured
Representational image

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നേരത്തെ കസ്‌റ്റഡിയിൽ എടുത്ത പ്രതികളെ പോലീസ് മർദിച്ചുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കുട്ടികളെ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയിൽ 17കാരനെ 7പേർ ചേർന്ന് കെട്ടിടത്തിന്റെ മുകളിൽ വെച്ച് മർദിച്ചത്. ഊഴമിട്ട് മർദിക്കുന്നതും മർദിച്ച് അവശനാക്കിയശേഷം ഇയാളെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17കാരനെ കൂട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ തുടർനടപടികൾക്കായി ശിശുക്ഷേമ സമിതിക്കാണ് കേസ് കൈമാറിയത്. മർദ്ദനമേറ്റ 17കാരൻ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്.

Read also: സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE