10,000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബിപിസിഎൽ

By Staff Reporter, Malabar News
BPCL-india
Ajwa Travels

മുംബൈ: രാജ്യത്തെ 6 നഗരങ്ങളിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്). സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ സ്‌ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ബിപിസിഎൽ ചൊവ്വാഴ്‌ച അറിയിച്ചത്. 6 നഗരങ്ങളിൽ പ്രകൃതി വാതക വിതരണം നടത്താനുള്ള ലൈസൻസ് ബിപിസിഎൽ സ്വന്തമാക്കിയിരുന്നു.

ആകെ 24 നഗരങ്ങളിലാണ് നിലവിൽ ബിപിസിഎല്ലിന് പ്രകൃതി വാതക വിതരണ അനുമതി ഉള്ളത്. പുതുതായി 6 നഗരങ്ങളെ കൂടി ഉൾപ്പെടുത്താൻ 10,000 കോടിയുടെ നിക്ഷേപമാണ് ബിപിസിഎൽ നടത്തുന്നത്. ആകെ 22,000 കോടിയുടെ പദ്ധതികളാണ് 24 നഗരങ്ങളിലായി ബിപിസിഎൽ നടപ്പാക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read Also: ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE