ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചിയിൽ സ്‌കൂളുകൾക്ക് നാളെ അവധി

അതേസമയം, ബ്രഹ്‌മപുരത്ത് ചവർ കൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 80 ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും അഗ്‌നിരക്ഷാ സേന അറിയിച്ചു.

By Trainee Reporter, Malabar News
Brahmapuram fire; Schools in Kochi will be closed tomorrow
Ajwa Travels

കൊച്ചി: കൊച്ചിയിലെ ഏഴ് പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധിയെന്ന് കളക്‌ടർ രേണുരാജ് വ്യക്‌തമാക്കി.

സിബിഎസ്ഇ, ഐസിഎസ്എ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും ഡേ കെയർ സെന്ററുകൾക്കും അവധി ആയിരിക്കും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്‌ടർ അറിയിച്ചു. ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ളാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട് ചെയ്‌തിരിക്കുന്ന സാഹചര്യം ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്ളാസ്‌റ്റിക് വിശപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നും ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിരുന്നു. അതേസമയം, ബ്രഹ്‌മപുരത്ത് ചവർ കൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 80 ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും അഗ്‌നിരക്ഷാ സേന അറിയിച്ചു.

Most Read: കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE