തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ ഇന്നും നിയമസഭയിൽ വാക്‌പോര്. റോജി എം ജോൺ എംഎൽഎ ആണെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പോലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ, അനുമതി നൽകില്ലെന്നും ആദ്യ സബ്‌മിഷനായി പരിഗണിക്കാമെന്നും സ്‌പീക്കർ മറുപടി നൽകുകയായിരുന്നു. അതേസമയം, അനുമതി നൽകില്ലെന്ന് സ്‌പീക്കർ നിലപാട് എടുത്തതോടെ, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തിര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതോടെ ഭരണ-പ്രതിപക്ഷം തമ്മിൽ സംഘർഷവും ബഹളവുമായി.
എന്നാൽ, യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി വ്യക്‌തമാക്കി. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലുമുള്ള പ്രശ്‌നങ്ങളും നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്നും ‘Narrow Margin’ ഉള്ള ഇടത്ത് പ്രശ്‌നം ഉണ്ടാവുമെന്നും സ്‌പീക്കറും നിലപാട് എടുത്തു. ഇതോടെ ബഹളം ശക്‌തമാവുകയും പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്‌തു. നിയമസഭയിൽ ബഹളം തുടരുകയാണ്.
Most Read: ഭോപ്പാൽ വാതക ദുരന്തം; തിരുത്തൽ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്