പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു; ചെലവ് 56 കോടി

By News Desk, Malabar News
Ajwa Travels

പയ്യന്നൂർ: ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം ഉയരുന്നു. 56.31 കോടി രൂപയാണ് ചെലവ്. 104 കോടി രൂപയുടെ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കിയാണ് ആധുനികവൽക്കരണത്തിന് തുടക്കമിട്ടത്. 79,452 ചതുരശ്ര അടി വലിപ്പമുള്ള 7 നില കെട്ടിടമാണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്നത്. 2019 ഡിസംബർ 8ന് തറക്കല്ലിട്ട് നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണി അതിവേഗതയിൽ നടക്കുകയാണ്.

തൊഴിലാളികൾക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റീവായ സന്ദർഭത്തിൽ ഒരു മാസത്തോളം പണി തടസപ്പെട്ടത് ഒഴിച്ചാൽ മുഴുവൻ സമയ പ്രവർത്തനമാണ് നടക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ മെയിൻ ബ്‌ളോക്കിൽ കാഷ്വാലിറ്റി റേഡിയോളജി, ജനറൽ വാർഡുകൾ, ഐസിയു, സർജിക്കൽ വാർഡുകൾ എന്നിവ ഉണ്ടാകും. നിലവിലുള്ള 2 ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പടെ 6 തിയേറ്ററുകളും ലാബുകളും സജ്‌ജീകരിക്കും.

നിലവിലുള്ള റേഡിയോളജി ബ്‌ളോക്ക് ഡെന്റൽ ബ്‌ളോക്കായി മാറും. നവീകരണത്തോടെ വിശ്രമകേന്ദ്രം കാന്റീനായി മാറും. നിലവിൽ 150 ബെഡുകൾ ഉള്ള ആശുപത്രി ജനറൽ വാർഡുകളും ഐസിയു, പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡുകളും ഉൾപ്പടെ 268 ബെഡുകളുള്ള ആശുപത്രിയായി മാറും.

Also Read: ‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE