ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, അന്വേഷണം തുടങ്ങി

By News Desk, Malabar News
building collapse in gurugram Rescue work is progressing
Ajwa Travels

ന്യൂഡെൽഹി: ഗുരുഗ്രാമിലെ സെക്‌ടർ 109ൽ അപ്പാർട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്‌ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് കമ്മീഷണർ കെകെ റാവു പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ വ്യക്‌തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുഗ്രാമിലെ സെക്‌ടർ 109ലെ ചിന്റൽസ് പാരഡിസോ ഭവന സമുചയത്തിന്റെ ഒന്നാം നിലയിൽ ഇന്നലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ സംഭവിച്ച അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. നേരത്തെ കെട്ടിട നിർമാതാക്കൾക്കെതിരെ ഗുരുഗ്രാം പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE