ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണു; ആളപായമില്ല

By Desk Reporter, Malabar News
Building-collapses-in-Bengaluru

ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ കമല നഗർ, ശങ്കർനാഗ് ബസ് സ്‌റ്റാൻഡിന് സമീപമുള്ള കോളനിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. കെട്ടിടത്തിൽ താമസിക്കുന്നവരെയും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി. ഈ കുടുംബങ്ങൾക്ക് താമസവും ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കനത്ത മഴയും കെട്ടിടത്തിന്റെ അടിത്തറയുടെ ബലക്കുറവുമാണ് നാലുനില കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ ആരോപിച്ചു. പൊളിച്ചുമാറ്റാൻ മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ട 26 കെട്ടിടങ്ങളിൽ ഒന്നായിരുന്നു ഇത്. പൊളിക്കാൻ ഉത്തരവ് വന്നതിന് ശേഷം കെട്ടിടത്തിലെ എട്ട് കുടുംബങ്ങളിൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയിരുന്നു. കെട്ടിടത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് ആറ് കുടുംബങ്ങളെ ഇന്നലെ ഒഴിപ്പിച്ചു. ഇന്ന് കെട്ടിടം പൂർണമായും പൊളിച്ചു മാറ്റുമെന്ന് അധികൃതർ വ്യക്‌തമാക്കി.

തിങ്കളാഴ്‌ച ശക്‌തമായ മഴക്കാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. ഇതേത്തുടർന്ന് നഗരത്തിലുടനീളം വെള്ളപ്പൊക്കം പോലുള്ള സാഹചര്യം ഉണ്ടായി. ഞായറാഴ്‌ചയും നഗരത്തിൽ കനത്ത മഴ അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വീഴുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്‌തിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.

Most Read:  അഫ്‌ഗാനിൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE