ലോറിയിടിച്ച് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും; സമീപവാസികൾ ഒഴിഞ്ഞ് മാറണമെന്ന് നിർദേശം

By Trainee Reporter, Malabar News
Ajwa Travels

വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ലോറിയിടിച്ച് കയറിയതിനെ തുടർന്ന് അപകടാവസ്‌ഥയിലായ ബഹുനില കെട്ടിടം പൊളിച്ച് നീക്കും. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി തിങ്കളാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കും. അതിനാൽ 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അടിയന്തിരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള അറിയിച്ചു.

വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷൻ ഓഫാക്കുകയും വൈദ്യുതി മെയിൻ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി പ്രദേശവാസികൾ സഹകരിക്കണമെന്നും കളക്‌ടർ അറിയിച്ചു. അടിയന്തിര ആവശ്യങ്ങൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 204151 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read also: പ്രതിഷേധം ഫലം കണ്ടു; കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ എൽഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE