ബുഖാരി നോളജ് ഫെസ്‌റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു

By Desk Reporter, Malabar News
Ram Puriyani_Malabar News
Ajwa Travels

മലപ്പുറം: വിവിധ വൈജ്‌ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്‌റ്റ് ‌(ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്‌തു. ‌നമ്മുടെ സംസ്‌കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ അടങ്ങിയതുമാണ്. ഈ സംസ്‌കൃതിയിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയുന്നതല്ലചടങ്ങിൽ സംസാരിച്ച രാം പുനിയാനി പറഞ്ഞു.

മതങ്ങളിൽ ആയിരിക്കുമ്പോൾ തന്നെ ശാസ്‌ത്ര അഭിരുചിയും അഭിനിവേശവും പുതു തലമുറയിൽ വളർത്തേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഇത്തരം അറിവുൽസവങ്ങളിലൂടെ സാധ്യമാക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകിട്ട് 7.30നു ആരംഭിച്ച ഓപ്പണിംഗ് സെഷനോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. നവംബർ 28 വരെ ഓൺലൈൻ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്‌റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂടൂബ് ചാനലിലൂടെയും പ്രോഗ്രാം പ്രേക്ഷകരിലേക്കെത്തും.

വിദ്യാഭ്യാസം, വിശ്വാസം, ശാസ്‌ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം സമൂഹം, രാഷ്‌ട്രീയം തുടങ്ങി വിവിധ വിജ്‌ഞാന മേഖലകളിൽ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചക്ക് വരുന്നത്. പാനൽ ചർച്ചകൾ സംവാദങ്ങൾ സംഭാഷണങ്ങൾ അക്കാഡമിക് ടോക്കുകൾ തുടങ്ങി വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നടക്കും.

വൈജ്‌ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങൾക്കുള്ള ആശയങ്ങളും കാഴ്‌ചപ്പടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വൽ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബികെഎഫ് സംഘടിപ്പിക്കുന്നത്. മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാതെ പോയ ഇസ്‍ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ബികെഎഫിനുണ്ട്.

മതപണ്ഡിതരും മാദ്ധ്യമ പ്രവർത്തകരും അക്കാഡമീഷ്യൻസും സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും യുവഗവേഷകരും ബികെഎഫ് വേദികളിൽ അതിഥികളായി ചേരുന്നുണ്ട്. കഴിഞ്ഞ വർഷം കൊണ്ടോട്ടിയിൽ നടന്ന പ്രഥമ ബികെഎഫ് 3 വേദികളിൽ 3 ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്. ഈ വർഷം കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ടാണ് ഓൺലൈനിലേക്ക് മാറിയത്. പക്ഷെ, അത് പരിപാടിയുടെ ശോഭ കുറക്കുന്നില്ല.

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, ഡോ കെ ടി ജലീൽ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, മുസഫർ അഹ്‌മദ്‌, സന്തോഷ് ജോർജ് കുളങ്ങര, പൊൻമള അബ്‌ദുൽ ഖാദിർ മുസ്‍ലിയാർ, ഇവി അബ്‌ദുറഹ്‌മാൻ, അബദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, ടിപി അശ്റഫലി, എംബി ഫൈസൽ, ഡോ ഹകീം അസ്ഹരി, ഡോ: ഹുസൈൻ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, മജീദ് അരിയല്ലൂർ, ജലീൽ സഖാഫി ചെറുശ്ശോല, ഹംസ അഞ്ചുമുക്കിൽ, അലി അക്ബർ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കൽറ്റികൾ ബി കെ എഫിന്റെ ഭാഗമാകും.

Most Read: സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര തൽക്കാലം സാധ്യമല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE