കുവൈറ്റ്: ബസ് പാസ് ബസുകളില്‍ നിന്ന് തന്നെ പുതുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി കുവൈറ്റിലെ ബസ് സര്‍വീസ് കമ്പനി. സ്വകാര്യ പബ്ളിക് ബസ് സര്‍വീസ് കമ്പനിയായ സിറ്റി ബസാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യവുമായി എത്തിയിരിക്കുന്നത്.
Read Also: ബോളിവുഡിന്റെ കിംഗ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ
കുവൈറ്റില്‍ പബ്ളിക് സര്‍വീസ് ബസുകളെയാണ് പ്രവാസികള്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത്. ഇനി മുതല്‍ മാസ പാസ് പുതുക്കേണ്ടവര്‍ക്ക് ഡ്രൈവറെ ബന്ധപ്പെട്ടാല്‍ ബസ് പാസ് പുതുക്കുവാന്‍ സാധിക്കും. നേരത്തെ മറ്റൊരു സ്വാകാര്യ കമ്പനിയായ കെജിഎല്ലും ഇത്തരത്തിലുുള്ള സൗകര്യവുമായി രംഗത്തെത്തിയിരുന്നു.