മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം

By Staff Reporter, Malabar News
election
Representational Image
Ajwa Travels

തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാർട്ടികളുടെ ആവശ്യം കമ്മീഷൻ പരിഗണിക്കും. കൂടാതെ പരീക്ഷകളും കമ്മീഷൻ പരിഗണിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നും കമ്മീഷന്‍ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചർച്ചകള്‍ പൂർത്തിയായി. രാഷ്ട്രീയ പാർട്ടികൽ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചർച്ച നടത്തി.

ഇത്തവണ കൂടുതൽ പോളിങ് സ്‌റ്റേഷൻ ഉണ്ടാകുമെന്നാണ് വിവരം. 500 മുതൽ 1000 വോട്ടർമാർക്ക് മാത്രമെ ഓരോ ബൂത്തിലും പ്രവേശനം ഉണ്ടാകു. അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാവുന്നതാണ്.

അതേസമയം ചില മാദ്ധ്യമങ്ങൾ രാഷ്‌ട്രീയ പ്രേരിതമായി എകപക്ഷീയ വാർത്തകൾ നൽകുന്നുവെന്ന് പരാതിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. പ്രശ്‌നബാധിത സാധ്യതാ പട്ടികയിൽ മൂന്ന് ജില്ലകൾ ഉണ്ടെന്നും ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഉദ്യോസ്‌ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കി.

Read Also: അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE