ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് നിയന്ത്രണങ്ങൾ ചര്‍ച്ച ചെയ്യും

By News Desk, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഈ ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. ഞായറാഴ്‌ച തിരഞ്ഞെടുപ്പ് ഫലം വരുന്നത് കൊണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി മന്ത്രിസഭാ യോഗം ഉണ്ടാകാന്‍ സാധ്യതയില്ല.

അതേസമയം സംസ്‌ഥാനത്ത് കോവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കഴിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധന ശക്‌തമാക്കും.

Read Also: വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE