ചണ്ഡീഗഢ്: മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശനിയാഴ്‌ചയാണ് ഇദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് പാര്‍ട്ടി വിട്ടേക്കുമോ എന്നതരത്തിൽ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസില്‍ തുടരുമോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്‍ഡിടിവിക്ക് നല്‍കിയ എക്‌സ്‌ക്ളൂസീവ് അഭിമുഖത്തിലായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം. മറ്റെന്തിനെക്കാളും പാര്‍ട്ടി താൽപര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതുപ്രവര്‍ത്തനം തുടരാന്‍ അമരീന്ദര്‍ സിംഗിനോട് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭ്യർഥിച്ചിരുന്നു.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത് എന്നാൽ സുഖ്‍ജിന്തർ സിംഗിന് കൂടുതൽ മുൻഗണന ലഭിക്കുകയായിരുന്നു.
Read also: സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ