കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. 15.75 കിലോ കഞ്ചാവാണ് പിടികൂടിയത്. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അതേസമയം, ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് വിഭാഗം അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസും അർപിഎഫും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവിന്റെ ഉടമയെ പിടികൂടാനായി റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.
Read Also: മലപ്പുറത്തെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ