വാഹനാപകടം; സിനിമ-സീരിയൽ താരം ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
accident in palakkad
Ajwa Travels

ശ്രീകൃഷ്‌ണപുരം: വാഹനാപകടത്തിൽ സിനിമ-സീരിയൽ താരം തനിമയ്‌ക്ക് പരിക്ക്. മണ്ണാർക്കാട്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ താരം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. തനിമയ്‌ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചാണ് അപകടത്തിൽപെട്ടത്.

അഞ്ചുപേരെയും മണ്ണാർക്കാട് വട്ടമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച് കാർ മതിലിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപെട്ടത്.

Most Read: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE