ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

By Trainee Reporter, Malabar News
road accident
Rep. Image
Ajwa Travels

ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ ഡ്രൈവറാണ് പ്രജീഷ്.

ശനിയാഴ്‌ച രാത്രി ഒരു മണിയോടെ ഓട്ടംപോയി തിരിച്ച് വരുന്നതിനിടെ കേടായ ഓട്ടോ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണഞ്ചേരി പെട്രോൾ പമ്പിന് അടുത്തായാണ് അപകടം നടന്നത്. ഓട്ടോ നന്നാക്കാൻ സഹായിക്കുന്നതിനായി ഷിജിൻ, ബിനു, സന്തോഷ് എന്നിവരെ പ്രജീഷ് വിളിച്ച് വരുത്തിയിരുന്നു. അമിത വേഗത്തിൽ കോഴിക്കോട് ഭാഗത്തു നിന്ന് മീഞ്ചന്ത ഭാഗത്തേക്ക് വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.

നാട്ടുകാരും അതുവഴി വന്നയാളുകളും ചേർന്ന് നാലുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇന്ന് രാവിലെ 6 മണിയോടെ പ്രജീഷ് മരിച്ചു. മറ്റു മൂന്നുപേർക്കും സാരമായ പരിക്കുകൾ പറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE