മാസ്‌ക് ധരിച്ചില്ല; സംസ്‌ഥാനത്ത്‌ 8214 പേർക്കെതിരേ കേസ്

By News Desk, Malabar News
Case Against People for not Wearing Mask
Representational Image
Ajwa Travels

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് സംസ്‌ഥാനത്ത്‌ ഇന്ന് 8214 പേർക്കെതിരേ കേസ് രജിസ്‌റ്റർ ചെയ്‌തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്‌ഥാനത്താകെ 1905 പേർക്കെതിരെയും കേസെടുത്തു. 734 പേരാണ് ഇന്ന് അറസ്റ്റിലായത്. 78 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്റീൻ ലംഘനത്തിന് ഏഴ് പേർക്കെതിരെയും കേസെടുത്തു.

നിരോധനാജ്‌ഞ ലംഘിച്ചതിന് 58 കേസുകളാണ് ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. 124 പേർ അറസ്‌റ്റിലായി. തിരുവനന്തപുരം 1, കൊല്ലം 20, കോട്ടയം 1, ഇടുക്കി 13, തൃശൂർ 5, മലപ്പുറം 6, കോഴിക്കോട് 8, കണ്ണൂർ 4, എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്‌. കൊല്ലം- 26, കോട്ടയം- 5, ഇടുക്കി- 5, തൃശൂർ 30, മലപ്പുറം- 37, കോഴിക്കോട്- 1, കണ്ണൂർ 20 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

ശ്രദ്ധിക്കുക:-

  • വീടുകളിൽ നിന്ന് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക.
  • ഫേസ് കവർ അല്ലെങ്കിൽ മാസ്‌ക് നിർബന്ധമായും ധരിക്കുക.
  • ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
  • ചെറിയ അശ്രദ്ധ പോലും വലിയ വിപത്തുകൾക്ക് കാരണമായേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE