ബൈക്കിലെത്തി യാത്രക്കാരന്റെ മൊബൈൽ കവർന്ന കേസ്; പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
arrest news
Ajwa Travels

കോഴിക്കോട്: റോഡിൽ വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പലിൽ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങൽ സ്വദേശികളായ മുഹമ്മദ് റോഷൻ, അജ്‌മൽ ഷാജഹാൻ എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട് ആനിഹോൾ റോഡിൽ വെച്ചാണ് പ്രതികൾ കവർച്ച നടത്തിയത്.

ഈ മാസം 16ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ ഇറങ്ങി ആനിഹോൾ റോഡിലൂടെ നടന്നു പോവുകയായിരുന്ന കാസർഗോഡ് സ്വദേശിയുടെ മൊബൈൽ ഫോൺ സ്‌കൂട്ടറിൽ വന്ന പ്രതികൾ പിടിച്ചുപറിച്ചു കൊണ്ടുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെയും വാഹനവും പോലീസ് തിരിച്ചറിഞ്ഞിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അറഫാൻ കോഴിക്കോട് സിറ്റിയിലെ നിരവധി മോഷണ കേസുകളിലെയും പിടിച്ചുപറി കേസുകളിലെയും പ്രതിയാണ്. എസ്‌ഐമാരായ അനൂപ് എപി, അബ്‌ദുൾ സലീം വിവി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, രാജേഷ് എൻ, സിപിഒമാരായ പ്രബീഷ്, അനൂജ്, പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Most Read: പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE