Mon, May 11, 2026
26 C
Dubai

മേഘയുടെ മരണം; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, സുകാന്ത് കീഴടങ്ങി

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്. സുകാന്തിന്റെ...

‘പുട്ടിന് ഭ്രാന്തായി, എന്തോ സംഭവിച്ചിട്ടുണ്ട്; അനാവശ്യമായി ആളുകളെ കൊല്ലുന്നു’

വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പുട്ടിനെ 'ഭ്രാന്തൻ' എന്ന് വിളിച്ചാണ് ട്രംപിന്റെ വിമർശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം...

ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്)...

കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

കൊല്ലം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും...

ഉരുൾപൊട്ടൽ ഭീതി; വിലങ്ങാട് നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: അതിശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കാണ്...

കനത്ത മഴ; 8 ജില്ലകളിൽ നാളെ അവധി- താമരശ്ശേരിയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ...

രക്ഷാപ്രവർത്തനം വിഫലം; കപ്പൽ പൂർണമായി മുങ്ങി, കേരള തീരത്തടിയും

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്

ന്യൂഡെൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇത് സംബന്ധിച്ച വിജ്‌ഞാപനം നാളെ നിലവിൽ വരും. ജൂൺ രണ്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള...
- Advertisement -