Wed, Sep 23, 2026
37 C
Dubai

‘സ്വപ്‌നങ്ങൾ വലുതാവുകയാണ്, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം’

ന്യൂഡെൽഹി: 80ആം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. സ്വപ്‌നങ്ങൾ ഇനി വലുതാവുകയാണ്. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ...

‘രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം’; രാഷ്‌ട്രപതി

ന്യൂഡെൽഹി: ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രാജ്യത്തെ...

സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം...

ഇനി ജാതിയും ചോദിക്കും; സെൻസസ് രണ്ടാംഘട്ട ചോദ്യാവലി വിജ്‌ഞാപനം ചെയ്‌തു

ന്യൂഡെൽഹി: സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ട വിവര ശേഖരണത്തിനുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്‌ഞാപനം ചെയ്‌തു. ആകെ 40 ചോദ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായി ജാതി വിവരങ്ങൾ കൂടി ശേഖരിക്കും. ജാതി, കോവിഡ്...

സവർക്കറെ കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെൽഹി: വിഡി. സവർക്കറെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്‌ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് സുപ്രീം കോടതി...

കണ്ണമ്മൂല വിഷ്‌ണു വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശിയും യുവമോർച്ച യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം...

ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം; ശക്‌തമായി അപലപിച്ച് യുഎഇ

അബുദാബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പപ്പലുകൾക്ക് നേരെ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു...

പൈലറ്റുമാരിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: പൈലറ്റുമാർക്കിടയിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ. ഇനിമുതൽ എല്ലാ പൈലറ്റുമാരിലും ലഹരി പരിശോധന നിർബന്ധമാക്കണമെന്നാണ് കമ്പനി നിർദ്ദേശം. ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...
- Advertisement -