കെനിയ വാഹനാപകടം; 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കൊച്ചി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്‌സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണ്...
കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം
ന്യൂഡെൽഹി: കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്‌ടർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 10 മിനിറ്റ് പറന്നതിന് ശേഷം ഹെലികോപ്‌ടർ തകർന്ന് വീഴുകയായിരുന്നു. പുലർച്ചെ 5.20നാണ് അപകടം നടന്നത്.
ഉത്തരാഖണ്ഡ്,...
എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി
ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം...
അഹമ്മദാബാദ് വിമാനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ
അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ്...
ലോർഡ്‌സിൽ പുതുചരിത്രം; ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി കിരീടം
ലണ്ടൻ: ഓസ്‍ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക...
ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം; ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി ജനങ്ങൾ
ജറുസലേം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ വലിയ മിസൈലാക്രമണം നടത്തി. സ്‌ഫോടന ശബ്‌ദങ്ങൾക്ക് പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒരു...
ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന; നിലമ്പൂരിലും ‘പെട്ടി’ വിവാദം
മലപ്പുറം: നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗ് ഇന്നലെ രാത്രി 11 മണിയോടെ പോലീസ് തടഞ്ഞുനിർത്തി...
ഇറാനെതിരെ വീണ്ടും ഇസ്രയേലിന്റെ മിസൈൽ ആക്രമണം; ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. അതേസമയം, ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്‌തമാക്കി. ഇറാനും പ്രത്യാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ ഉപയോഗിച്ച് ടെൽ...








































