സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ...
സംഘർഷം അതിരൂക്ഷം; മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച...
ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ല, തങ്ങൾക്ക് അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിൽ ആദ്യമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത്...
സമരം തുടരും; സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്ന് ജൂനിയർ ഡോക്‌ടർമാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്‌ടർമാരുടെ...
മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നു? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സർക്കാർ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട് ഡിജിപിക്ക്...
ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?
ജയ്‌പൂർ: രാജസ്‌ഥാനിലെ അജ്‌മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട്...
ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു
ഗാസ: തെക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായും 60 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാൻ...
വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി, ടവർ ലൊക്കേഷൻ കുനൂരിൽ
മലപ്പുറം: വിവാഹം നടക്കാനിരിക്കെ പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്‌തത്. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്‌തു. തമിഴ്‌നാട് കുനൂരിലാണ് വിഷ്‌ണുജിത്ത്...








































