തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ഉത്തരവ് ചോദ്യം ചെയ്‌ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ്...
നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 15ന്
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമര (59) കുറ്റക്കാരനെന്ന് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്‌ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്‌താവിച്ചത്. പ്രതിയുടെ ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് ചെന്താമര.
2019...
‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്; ഡോ. അഷീലിനെതിരെ വകുപ്പുതല നടപടി
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനുള്ള 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്. ചെലവുകളുടെ പൂർണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്‌സിക്യൂട്ടീവ്...
വിയറ്റ്നാം ബോട്ടപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും
ന്യൂഡെൽഹി: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്തുമണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ...
ഇറാനിൽ ആക്രമണം ശക്‌തമാക്കി യുഎസ്; ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാനിൽ ആക്രമണം ശക്‌തമാക്കി അമേരിക്ക. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്‌ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ പ്രമുഖ മൊബൈൽ...
കപ്പലുകൾക്കായി ഹോർമുസ് തുറന്നിട്ടെന്ന് യുഎസ്; ജലപാതയെ സംരക്ഷിക്കുമെന്ന് ഇറാൻ
വാഷിങ്ടൻ: കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്ന് യുഎസ്. ഹോർമുസിലെ രാജ്യാന്തര ജലപാത നിയമപരമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കുമായി തുറന്നിരിക്കുന്നു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 140ലധികം കപ്പലുകൾ സുരക്ഷിതമായി...
കള്ളാടി മണ്ണിടിച്ചിൽ; അവസാന മൃതദേഹവും കണ്ടെത്തി, തിരച്ചിൽ നിർത്തി
തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആറുദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് ഹിമാചൽ സ്വദേശിയായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്.
മീനാക്ഷി പാലത്തിന് സമീപം പുഴയുടെ...
ദേവാൻഷിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു; ഡോക്‌ടർമാരെ ചോദ്യം ചെയ്യും
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവിനെ തുടർന്ന് മരിച്ച ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്.
മരണകാരണം അനസ്‌തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്‌തത...








































