യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു.
ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി...
പകർച്ചവ്യാധി ഭീഷണിയിൽ കേരളം; 19 പേർക്ക് കൂടി ഷിഗെല്ല, 68 ഡെങ്കി, ഒരു കുരങ്ങുപനി
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ...
സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ്...
മോസ്‌കോയിൽ യുക്രൈന്റെ ഡ്രോണാക്രമണം; ഓയിൽ റിഫൈനറിയിൽ തീപിടിത്തം
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി യുക്രൈന്റെ ശക്‌തമായ ഡ്രോണാക്രമണം. മോസ്‌കോയിലെ പ്രധാന ഓയിൽ റിഫൈനറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റിഫൈനറിയിൽ വൻ തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ചയിൽ രണ്ടാം തവണയാണ് റഷ്യയിലെ...
പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്‌തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിലാണ്...
എസ്എഫ്ഐഒ രേഖകൾ ഇന്ന് ഇഡിക്ക്; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും. കേസിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് പിഎംഎൽഎ കോടതി വഴി ലഭിക്കുക.
സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക...
അമേരിക്ക-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ഒപ്പുവെച്ചത് ഫ്രാൻസിൽ വെച്ച്
വാഷിങ്ടൻ: ലോകത്തെ പ്രതിസന്ധിയിലാക്കി മൂന്നുമാസത്തിലേറെ നീണ്ടുനിന്ന പശ്‌ചിമേഷ്യൻ യുദ്ധം അവസാനിച്ചു. അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചു. അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.
ഫ്രാൻസിൽ നടക്കുന്ന...
‘ഇന്ത്യയുമായി മികച്ച ബന്ധം, മോദിയാണ് നേതാവെങ്കിൽ സഹായിക്കാൻ ഞങ്ങളുണ്ട്’
പാരിസ്: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന...








































