മോഫിയ കേസ്; സസ്‌പെൻഷനിൽ ആയിരുന്ന സിഐയെ തിരിച്ചെടുത്തു
തിരുവനന്തപുരം: ഭർത്യപീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ആയിരിക്കെ സസ്‌പെൻഷനിൽ ആയിരുന്ന...
ലൗ ജിഹാദ് പരാമർശത്തിൽ നടപടി; ജോർജ് എം തോമസിനെതിരെ സിപിഎം
തിരുവനന്തപുരം: ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും....
ശ്രീനിവാസൻ വധക്കേസ്; പ്രതികൾ നഗരം വിട്ടു, തിരച്ചിൽ ഊർജിതം
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ്...
സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടുമോ? നാളെയറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാക്കുമെന്നാണ് സൂചന. ഓട്ടോ...
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി സമ്മാനിച്ച് സൂര്യ നടത്തിയ ഇടപെടൽ വൈറലാകുന്നു. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകളാണ് സൂര്യ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി...
ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ 43% വളർച്ച
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതി 2022 സാമ്പത്തിക വർഷത്തിൽ 43 ശതമാനം വർധിച്ചതായി കണക്കുകൾ. വ്യവസായ സ്‌ഥാപനമായ സിയാമിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.3 ലക്ഷം യൂണിറ്റുകൾ വിതരണം...
യുപിയിൽ മതപരമായ ഘോഷയാത്രകൾക്ക് അനുമതി നിർബന്ധം
ലഖ്‌നൗ: ഡെൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യുപിയിൽ മതപരമായ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നതിന് അനുമതി നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി...
മഞ്‌ജു മദ്യപിക്കുമെന്ന് മൊഴി നൽകണം, അനൂപിനോട് അഭിഭാഷകൻ; ശബ്‌ദരേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്‌ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട...






































