മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദ് അറസ്‌റ്റിൽ
അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദിനെ ഗുജറാത്ത് എടിഎസ് (ആന്റി ടെറർ സ്‌ക്വാഡ്) അറസ്‌റ്റ് ചെയ്‌തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീമിന് മുൻപിലും കമ്മീഷന് മുൻപിലും തെറ്റായ വിവരങ്ങൾ നൽകി...
സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ; എല്ലാ മദ്യവിൽപന ശാലകളും അടച്ചിടും
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും ബാറുകളും നാളെ അടച്ചിടും. ജൂൺ 26ആം തീയതി അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതിനാലാണ് സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
ബിവറേജസ് കോര്‍പ്പറേഷന്റെയോ...
കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം
തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കം രണ്ട് പ്രവർത്തകരാണ്...
കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കല്ലേറ്, ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കോട്ടയം: കളക്‌ടറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. കോട്ടയത്ത് മാർച്ച് ഉൽഘാടനം ചെയ്‌ത് പിസി വിഷ്‌ണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് കയറാൻ ശ്രമിച്ചു....
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സമരം കടുപ്പിക്കാൻ നീക്കവുമായി ടിഡിഎഫ്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാകുമ്പോൾ സമരം കടുപ്പിക്കാൻ തീരുമാനിച്ച് ടിഡിഎഫ്. തിങ്കളാഴ്‌ച മുതല്‍ ചീഫ് ഓഫിസിലേക്ക് ആരേയും കടത്തി വിടില്ലെന്നാണ് സംഘടന വ്യക്‌തമാക്കുന്നത്. ശമ്പളം ലഭിക്കും വരെ സമരം തുടരുമെന്നാണ് ടിഡിഎഫ്...
സ്വർണക്കടത്ത് കേസ്; പ്രതിഷേധവുമായി യുഡിഎഫ്- സെക്രട്ടറിയേറ്റ് മാർച്ച് രണ്ടിന്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് ശക്‌തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന...
ജി7; പ്രധാനമന്ത്രി ജർമനിയിലേക്ക്, 28ന് യുഎഇ സന്ദർശനം
ന്യൂഡെൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജർമ്മനിയിലേക്ക് തിരിക്കും. നാളെയാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക. തിങ്കളാഴ്‌ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമനി സന്ദർശനം. പരിസ്‌ഥിതി, ഊർജം, കാലാവസ്‌ഥ, ഭക്ഷ്യസുരക്ഷ,...
മന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ...







































