ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധം; പാർലമെന്റിൽ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ

By News Desk, Malabar News
Parliament

ന്യൂഡെൽഹി∙ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും പ്‌ളക്കാർഡുകൾ ഉയർത്തുകയും സഭാ ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്‌ത മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. ആം ആദ്‌മി പാർട്ടി എംപി സുശീൽ കുമാർ ഗുപ്‌ത ഉൾപ്പടെയുള്ളവർക്കാണ് സസ്‌പെൻഷൻ.

സഭ രണ്ട് മണിവരെ നിർത്തിവെച്ചു. ഇതോടെ രാജ്യസഭയിൽനിന്നു സസ്‌പെൻഡ് ചെയ്‌ത എംപിമാരുടെ എണ്ണം 23 ആയി. ലോക്‌സഭയിൽ നിന്ന് നേരത്തെ 4 പേരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇതോടെ 27 എംപിമാരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽനിന്ന് ഇതുവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE