പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് നാൾ സന്ദർശനത്തിനായി കർണാടകയിൽ ഇന്നെത്തും. ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉൽഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്‌റ്റേഷനായ ബായിപ്പനഹള്ളി...
കരട് വിജ്‌ഞാപനം ഇന്ന്; ഭാരത് ബന്ദുമായി ഉദ്യോഗാർഥികൾ, പ്രതിഷേധം രൂക്ഷം
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കരസേനയിലെ കരട് വിജ്‌ഞാപനം ഇന്ന് പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്‌ചയും നാവികസേന ശനിയാഴ്‌ചയും കരട് വിജ്‌ഞാപനം പുറത്തിറക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കരസേനയിലെ റിക്രൂട്ട്മെന്റ്...
സ്വപ്‌നയുടെ വിശദമൊഴി തേടിയുള്ള ഇഡിയുടെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇഡിയുടെ ആവശ്യം. പുതിയ...
അഗ്‌നിപഥ്; പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി കേരള റെയിൽവേ
തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്‌തമാകവേ മുൻകരുതലിന്റെ ഭാഗമായി പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രധാന സ്‌റ്റേഷനുകളിലാണ്...
സംസ്‌ഥാനത്ത് ഇന്നും മഴ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇത് പ്രകാരം എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയായിരിക്കും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ രാഹുൽ ഹാജരാകുന്നത്. വെള്ളിയാഴ്‌ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്ത്...
ഭാരത് ബന്ദ്; ഔദ്യോഗിക പ്രഖ്യാപനമില്ല, ജാഗ്രതാ നിർദ്ദേശം ഇന്റലിജന്‍സ് വിവരമനുസരിച്ച്
തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്‌ഥാനത്തില്‍. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്‌ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിർദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്....
സംസ്‌ഥാനത്തെ പ്ളസ് ടു ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്....








































