Sat, Aug 1, 2026
32.8 C
Dubai

ജമ്മുവിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്‌ത്വർ പോലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു....

പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ

മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ...

ബംഗ്ളാദേശ് തുറമുഖത്തിനടുത്ത് തീപിടുത്തം; 49 മരണം

ചിറ്റഗോങ്: ബംഗ്ളാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. 450ലധികം പേർക്ക് പരുക്കേറ്റു. ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. ശനിയാഴ്‌ച രാത്രി 9...

കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പുറമെ ടാഗോറും കലാമും പരിഗണനയിൽ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്‌മാ ഗാന്ധിയുടെ ചിത്രത്തിന് പുറമേ രബീന്ദ്രനാഥ് ടഗോർ, എപിജെ അബ്‌ദുൽ കലാം എന്നിരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്...

വിവാദ പരാമർശം; ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ ബിജെപി

ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്‌താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്....

രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി

ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്‌ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. മല്ലികാർജുൻ ഖാർഗെ മഹാരാഷ്‌ട്രയിലും, പവൻകുമാർ...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനാചരണം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനം നാളെ ആചരിക്കും. ആഗോള തലത്തിൽ ഇന്നാണ് (ജൂൺ 5) പരിസ്‌ഥിതി ദിനമായി ആചരിക്കുന്നതെങ്കിലും ഞായറാഴ്‌ച ആയതിനാൽ ഇന്ന് സ്‌കൂളുകൾ അവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ...

തമിഴ്‌നാട് പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18),...
- Advertisement -