ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം; കർദ്ദിനാൾ ക്ളീമിസ് ബാവ

By Staff Reporter, Malabar News
malankara-klimis-bava
Ajwa Travels

കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ളീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിലാണ്. കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇടപെടണം.

വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്‌ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയോഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്‌ഥിതി സംരക്ഷണത്തിൻ്റെ ആദ്യപടിയാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്‌നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്‌ഥിതി വളരെ പരിതാപകരമാണ്.

നിയമസഭ സമ്മേളിക്കുന്ന പശ്‌ചാത്തലത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തിൽ പരിഹാരമാർഗം കണ്ടെത്തുവാൻ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായും ഇടപെടണമെന്നും കർദ്ദിനാൾ ക്ളീമിസ് ബാവ ആവശ്യപ്പെട്ടു.

Read Also: അഗ്‌നിവീരൻമാർ ബിജെപി പ്രവർത്തകർ; മമത ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE