ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ശിവസേന വിമതർ ഗോവയിലേക്ക്

By Desk Reporter, Malabar News
Shiv Sena rebels flee Goa from hotel in Guwahati
Ajwa Travels

ഗുവാഹത്തി: ശിവസേന എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടു. ചാർട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎൽഎമാർ ഗോവയിലേക്ക് പോകുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്ന സാഹചര്യത്തിൽ നാളെ മുംബൈയിലേക്ക് പോകുന്നതിന് മുൻപാണ് എംഎൽഎമാർ ഗോവയിലേക്ക് പുറപ്പെട്ടത്.

വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവർക്കായി ഗോവയിൽ ഒരു ഹോട്ടൽ നേരത്തെ ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ വിശ്വാസവോട്ടെടുപ്പിനെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ സുപ്രീം കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുമെന്ന് അവർ പറഞ്ഞിരുന്നു. ഇതുവരെ ഉത്തരവൊന്നും വന്നിട്ടില്ല, എങ്കിലും അവർ ഇപ്പോൾ ഗോവയിലേക്ക് തിരിച്ചിരിക്കുകയാണ്.

ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിനിടെ ബിജെപി ഭരിക്കുന്ന അസം ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് 40 എംഎൽഎമാർ കഴിഞ്ഞ ഒരാഴ്‌ചയായി കഴിയുന്നത്.

Most Read:  ടീസ്‌റ്റ സെതൽവാദ് വിഷയം; യുഎൻ നിലപാടിനെതിരെ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE