ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന്

By Desk Reporter, Malabar News
Vice Presidential election on August 6

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തും. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും.

നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്‌റ്റ് 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. വിജ്‌ഞാപനം ഇറങ്ങിയ ശേഷം ജൂലൈ 19 വരെ സ്‌ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

ജൂലൈ 20നാണ് സൂക്ഷ്‌മ പരിശോധന. 22 വരെ സ്‌ഥാനാർഥിത്വം പിൻവലിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്‌ടറൽ കോളേജ് വഴി, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസഭകളിലെയും അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും.

Most Read:  ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം; കർദ്ദിനാൾ ക്ളീമിസ് ബാവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE