Sat, Aug 1, 2026
33.4 C
Dubai

കശ്‌മീരിൽ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിൽ

ന്യൂഡെൽഹി: കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്‌മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളടക്കമാണ് കശ്‌മീരിൽ കൊല്ലപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പ്രദേശത്ത്...

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം ആദ്യമെന്ന് റിപ്പോർട്

ന്യൂഡെൽഹി: അടുത്ത വർഷം ആദ്യം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉണ്ടായേക്കുമെന്ന് റിപ്പോർട്. ഒരാഴ്‌ച നീളുന്ന സന്ദർശന പരിപാടിയുടെ ഭാഗമായായിരിക്കും അദ്ദേഹം ഇന്ത്യയിൽ എത്തുക. മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല....

പ്രയാർ ഗോപാലകൃഷ്‌ണന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്‌ണന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് ശേഷം കൊല്ലം ചിതറയിലുള്ള സ്വവസതിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരത്ത് നിന്ന്...

ആധാർ ദുരുപയോഗം; തട്ടിപ്പ് നടത്തിയവരിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവും

ന്യൂഡെൽഹി: ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന യുഐഡിഎഐ ബെംഗളൂരു ഓഫിസിന്റെ വിവാദ മുന്നറിയിപ്പിന് കാരണം അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം നടത്തിയ തട്ടിപ്പെന്ന് കണ്ടെത്തൽ. ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ മാസം കസ്‌റ്റംസ്‌ വിഭാഗം പിടികൂടിയ...

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ...

കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ വർധന. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസത്തിനുള്ളിൽ മരണം 135 ആയി. ആകെ മരണസംഖ്യ 70000ത്തിന് അടുത്തെത്തി. പത്ത് ദിവസത്തിനുള്ളിൽ രോഗസ്‌ഥിരീകരണ...

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം

കൊല്ലം: കല്ലുവാതുക്കൽ അംഗൻവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിൽ നടപടി. രണ്ട് ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു. അംഗൻവാടി വർക്കർ ഉഷാ കുമാരി, ഹെൽപ്പർ സജ്‌ന എന്നിവർക്കെതിരെയാണ് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറുടെ നടപടി. ഇരുവരും കുറ്റക്കാരാണെന്ന്...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ അറസ്‌റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ഭാരവാഹി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ പിഎച്ച് നാസർ ആണ് അറസ്‌റ്റിലായത്‌. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ...
- Advertisement -