Sun, Aug 2, 2026
38.1 C
Dubai

കൂളിമാട് പാലം തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രം പുനർനിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം....

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പൊരയിൽ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബയിലെ...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, വയനാട്...

കോവിഡ് ഇന്ത്യ; 2,710 രോഗബാധ, 14 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,710 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,31,47,530 ആയി. ദേശീയ...

കൈക്കൂലി കേസ്; കാർത്തി ചിദംബരത്തിനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം...

അർച്ചന കവിയുടെ പരാതിയിൽ എസ്എച്ച്ഒയ്‌ക്ക് താക്കീത്

കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്എച്ച്ഒയ്‌ക്കെരെ നടപടി. ഫോർട്ട് കൊച്ചി എസ്എച്ച്ഒ സിഎസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്‌തു. എസ്എച്ച്ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ...

മെയ് മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. മെയ് മാസത്തിലെ പെൻഷൻ നൽകാൻ 754.259 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 104.61 കോടി രൂപയാണ് ക്ഷേമനിധി...

മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ്

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാത്രി ഒമ്പതരക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്‌റ്റ്...
- Advertisement -