വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ
വെല്ലിങ്ങ്ടൺ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോറായ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി...
അരുണാചലിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു
ഗുവാഹത്തി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. തിരാപിലെ ചാസ ഗ്രാമത്തിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. അബദ്ധവശാൽ ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് സൈന്യം വിശദീകരണം നൽകി....
യുഎൻ വഴിയുള്ള കൊവാക്‌സിൻ വിതരണം താൽക്കാലിമായി നിർത്തി ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്‌സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ഡബ്ള്യുഎച്ച്ഒ. വാക്‌സിന്റെ ഫലപ്രാപ്‌തിയോ സുരക്ഷാ കാര്യങ്ങളോ കണക്കിലെടുത്തല്ല ഈ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഭാരത്...
ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച സംഭവം; എംഎൽഎ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് വിമർശനം
കൊച്ചി: മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച മാത്യു കുഴൽനാടൻ എംഎൽയ്‌ക്ക് എതിരെ വിമർശനം. എംഎൽഎയുടെ നടപടിക്കെതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തി.
മൂവാറ്റുപുഴയിൽ...
ഈസ്‌റ്റർ-വിഷു പ്രമാണിച്ച് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി
എറണാകുളം: കേരളത്തിൽ വരാനിരിക്കുന്ന ഈസ്‌റ്റർ-വിഷു ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി. ഇതിന്റെ ഭാഗമായി 13ആം തീയതി 7 സർവീസുകളാണ് എറണാകുളത്തേക്ക് നടത്തുന്നത്. ഇതിൽ ഒരു സർവീസ് മൈസൂരിൽ നിന്നും...
കീവിലെ എല്ലാ പ്രദേശങ്ങളിലെയും അധികാരം യുക്രൈൻ വീണ്ടെടുത്തു
കീവ്: റഷ്യൻ സൈന്യം വളഞ്ഞ രാജ്യ തലസ്‌ഥാനമായ കീവിലെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി യുക്രൈൻ. ഇര്‍പിന്‍, ബുച്ച, ഗോസ്‌റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉൾപ്പടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി...
അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല, സഭ പിരിഞ്ഞു; ഇമ്രാൻ ഖാന് ആശ്വാസം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്‌പീക്കർ. ദേശീയ സുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വ്യക്‌തമാക്കി. പ്രതിപക്ഷ പ്രതിഷേധം...
സിൽവർ ലൈന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രവും സംസ്‌ഥാനവും നേർക്ക് നേർ. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സാമൂഹികാഘാത പഠനം പോലും നടത്താനാകാത്തത് പൊതുജനങ്ങൾ പദ്ധതിക്ക് എതിരാണ് എന്നതിനുള്ള...








































