റോഡുകൾ നന്നാക്കണമെന്ന് ആവശ്യം; യുവാവിന്റെ മുഖത്തടിച്ച് എംഎൽഎ

By News Desk, Malabar News
Karnataka Congress MLA slaps youth when asked to repair village roads
Representational Image

ബെംഗളൂരു: റോഡുകൾ ശരിയാക്കാനും ജലപ്രശ്‌നം പരിഹരിക്കാനും ആവശ്യപ്പെട്ട യുവാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ വെങ്കിട്ടരാമണപ്പ. കർണാടകയിലെ തുംകൂർ ജില്ലയിലെ നാഗനഹല്ലി ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട യുവാവിനായിരുന്നു മർദ്ദനം. പാവഗഡ്ഡ തഹസിൽദാരുടെ ഓഫിസിന് സമീപമാണ് സംഭവം നടന്നത്.

ഗ്രാമത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുവഴിയാണ് യുവാവ് തന്റെ ഗ്രാമത്തിലെ റോഡുകൾ നന്നാക്കി തരണമെന്ന് എംഎൽഎയോട് അഭ്യർഥിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

എംഎൽഎയുടെ നടപടി കോൺഗ്രസിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ് ബിജെപി പ്രവർത്തകർ. പ്രശ്‌നം പരിഹരിക്കാൻ മറന്ന് യുവാവിനെ മർദ്ദിക്കുകയാണ് എംഎൽഎ ചെയ്‌തതെന്നും പൗരൻമാരുടെ പ്രശ്‌നങ്ങളെ കോൺഗ്രസ് ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ബിജെപി ട്വിറ്ററിൽ കുറിച്ചു.

Most Read: ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE