Tue, Aug 18, 2026
39 C
Dubai

സില്‍വര്‍ലൈന്‍; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാവും. ബജറ്റിൻമേലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകളും ഇന്ന് ചര്‍ച്ചയാകും. സില്‍വര്‍ ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം....

സഞ്‌ജിത്ത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ...

സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. ആറ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ...

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻനിർമിത മിസൈൽ അബദ്ധത്തിൽ പാക് വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പാകിസ്‌ഥാൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്...

അൽഭുതമൊന്നും സംഭവിച്ചില്ല; സോണിയ കോൺഗ്രസ് തലപ്പത്ത് തുടരും

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിൽ, ഏറെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അൽഭുതമൊന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിലെ മൂന്നു...

പഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെല്ലാം പാലിക്കും; അരവിന്ദ് കെജ്‌രിവാൾ

ചണ്ഡീഗഢ്: പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും പാലിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എഎപിയുടെ ഉജ്വല വിജയം വിപ്ളവമാണ്. പഞ്ചാബികൾ വിപ്ളവം...

കൺസെഷൻ വിവാദം: ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; ജൂഡ് ആന്റണി

കോഴിക്കോട്: വിദ്യാർഥികളുടെ ബസ് കൺസെഷൻ സംബന്ധിച്ച മന്ത്രി ആന്റണി രാജുവിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ്...

അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8 ശതമാനത്തിൽ കുറയും; റിപ്പോർട്

ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.9 ശതമാനം ആയിരിക്കുമെന്ന് മോർഗൻ ആന്റ് സ്‌റ്റാൻലി റിപ്പോർട്. ആഗോള തലത്തിൽ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറയ്‌ക്കുമെന്നാണ് വ്യക്‌തമാക്കുന്നത്....
- Advertisement -