ബജറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ പ്രതിഷേധം

By Trainee Reporter, Malabar News
Congress protests in Thrissur Corporation
തൃശൂർ കോർപറേഷനിൽ നടന്ന കോൺഗ്രസ് പ്രതിഷേധം
Ajwa Travels

തൃശൂർ: ബജറ്റ് അവതരണത്തിനിടെ തൃശൂർ കോർപറേഷനിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം തടസപ്പെടുത്തി. മേയറുടെ കൈയിൽ ഉണ്ടായിരുന്ന ബജറ്റ് അംഗങ്ങൾ കീറിയെറിയുകയും ചെയ്‌തു. പിന്നാലെ ഇരുപക്ഷവും തമ്മിൽ കോർപറേഷൻ ഓഫിസിനുള്ളിൽ ഉന്തും തള്ളുമുണ്ടായി.

ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപാൽ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മേയറുടെ ചേംബറിൽ കയറി ബജറ്റ് കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി.

അമൃതം മാസ്‌റ്റർ പ്ളാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാജൻ പല്ലനയാണ് തടസവാദം ഉന്നയിച്ചത്. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്‌തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

Most Read: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE