എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...
യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം
കൊച്ചി: അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.
മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തെ എല്ലുകള്‍ക്കും പൊട്ടലേറ്റു. നിലവിൽ യുവതി അങ്കമാലിയിലെ ആശുപത്രിയില്‍...
കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രക്‌തം ചിന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി...
മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി
കീവ്: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്‌തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
യുദ്ധബാധിത പ്രദേശമായ സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം...
നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലിക്ക് മുൻകൂർ ജാമ്യം
കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ആദ്യ രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി...
കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു
കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ...
രാജ്യത്തെ സമ്പദ് വ്യവസ്‌ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ സമ്പദ് വ്യവസ്‌ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎസ്എംഇകളെ ശക്‌തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു വരികയാണെന്നും...
ഉപരോധത്തിന് മറുപടി; യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിർത്തുമെന്ന് റഷ്യ
മോസ്കോ: നോര്‍ഡ് സ്ട്രീം-1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ്...







































