തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും അലയടിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് സിൽവർ ലൈനിനെതിരായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പരിസ്‌ഥിതി പ്രവര്‍ത്തകരായ സിആര്‍ നീലകണ്‌ഠന്‍, മേധാ പട്കര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
രാഷ്‌ട്രീയക്കാരുടെയോ സെലബ്രറ്റികളുടെയോ വീടുകളില്‍ കല്ലിടുന്നില്ലെന്നും, പാവപ്പെട്ട ജനങ്ങളുടെ വീടുകളാണ് പോകുന്നതെന്നും പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചു. കൂടാതെ പദ്ധതിക്കെതിരെ സമരം നടത്താത്ത പ്രദേശം സംസ്‌ഥാനത്ത് ഇല്ലെന്നും, ഇത് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സാധാരണക്കാർ നടത്തുന്ന സമരമാണെന്നും, മറിച്ച് രാഷ്‌ട്രീയ പ്രവർത്തകരുടെ സമരമല്ലെന്നും ഐഎഫ്എഫ്‌കെ വേദിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തവർ വ്യക്‌തമാക്കി.
പച്ചപ്പുകള്‍ നിറഞ്ഞ ഈ ഇടമാണ് നമുക്ക് ഓക്‌സിജന്‍ നല്‍കുന്നത്. ഇത് നശിപ്പിച്ചാല്‍ നമുക്ക് ജീവിക്കാന്‍ കഴിയാതാകുമെന്നും, ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത പരിസ്‌ഥിതി പ്രവർത്തക മേധാ പട്കർ വ്യക്‌തമാക്കി. കൂടാതെ ഇത് സിൽവർ ലൈൻ അല്ലെന്നും ഡാർക്ക് ലൈൻ ആണെന്നും അവർ ആരോപിച്ചു.
Read also: ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’