Wed, Nov 25, 2026
25 C
Dubai

മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ ബേബി ഡാമിലെ മരങ്ങൾ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിച്ചു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ചീഫ് സെക്രട്ടറിയാണ്...

സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു

ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്....

ഒമൈക്രോൺ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനാൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, എയർ ബബിൾ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയത് പോലെ തുടരും. അന്താരാഷ്‌ട്ര...

കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തി; തർക്കങ്ങൾക്ക് അവസാനം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പരിഷ്‌കരണ തർക്കങ്ങൾക്ക് അവസാനം. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ...

പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്ണിന് 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതിൽ സയൻസിന് ഇരുപതും കോമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് 49ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താൽക്കാലിക...

ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി

ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം. ദക്ഷിണാഫ്രിക്കയിൽ ആദ്യ...

ഭരണം ഉണ്ടെന്നു കരുതി നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത്; ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗർ: തെരുവിൽ നോൺ വെജ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ്‌ ബിരേൻ വൈഷ്‌ണവ്, മുൻസിപ്പൽ...

കോഴിക്കോട് കോളറ സ്‌ഥിരീകരിച്ചു; യുവാവ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്. ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിന് ശേഷമാണ്...
- Advertisement -