കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കോട്ടയം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
കൂട്ടിക്കലില്‍ നിന്ന് അഞ്ച് മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...
കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍
കോട്ടയം: കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് പോകേണ്ടതെന്നും പ്രതികൂല കാലാവസ്‌ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കൂട്ടിക്കല്‍ അക്ഷരാര്‍ഥത്തില്‍...
കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്‌തമായ മഴ നാശം വിതക്കുന്ന സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ഭീതി...
കൂട്ടിക്കലില്‍ ഉണ്ടായത് ലഘു മേഘവിസ്‌ഫോടനം; പഠനം
കോട്ടയം: കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത് ലഘു മേഘ വിസ്‌ഫോടനമെന്ന് പഠനം. കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലും ഇത് വ്യക്‌തമാകുന്നുണ്ട്.
ശനിയാഴ്‌ച രാവിലെയാണ് പീരുമേടിന് താഴെയുള്ള മേഖലയിൽ...
കോവിഡ് ഇന്ത്യ; 14,146 രോഗബാധ, കേരളത്തിൽ 7,955 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 14,146 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി.
കഴിഞ്ഞ 24 മണിക്കൂറിടെ 19,788 പേർ രോഗമുക്‌തി നേടിയപ്പോൾ...
കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനം; നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി
കോട്ടയം: കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും.
സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു....
ന്യൂനമർദത്തിന്റെ ശക്‌തി കുറയുന്നു; ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും
കോട്ടയം: കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്‌തി കുറഞ്ഞു വരുന്നു. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...
കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി
കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...







































