Wed, Nov 4, 2026
32 C
Dubai

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ട്വിറ്ററും. 15 മില്യൺ യുഎസ് ഡോളർ (ഏകദേശം 110 കോടി രൂപ) ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂന്ന് എൻജിഒകൾക്ക് കൈമാറി. കെയർ ഇന്റർനാഷണൽ,...

സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

തൃശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ വേട്ടയാടിയിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ്...

കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ...

സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിര്‍ത്തിവെക്കണം; ഹരജി ഇന്ന് ഡെല്‍ഹി ഹൈക്കോടതിയിൽ

ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ സെന്‍ട്രല്‍ വിസ്‌ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കാൻ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന...

ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് അഭിമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ ഗൗരിയമ്മയെ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു....

നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു. ​കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം...

‘അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി

തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണൻ. അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്‌ഥാനത്തിന് വലിയ നഷ്‌ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്‌മരണ കുറിപ്പിലൂടെ അറിയിച്ചു. കോടിയേരി...

ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ രൂപാന്തരമായ...
- Advertisement -