Wed, Apr 15, 2026
25.2 C
Dubai

സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വേണം; ആന്റണി പെരുമ്പാവൂരിനും നോട്ടീസ്

കൊച്ചി: നടനും 'എമ്പുരാൻ' സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്....

‘നടന്നത് തൊഴിൽ പീഡനമല്ല, കമ്പനിയെ പൂട്ടിക്കാൻ ശ്രമം’; വെളിപ്പെടുത്തി യുവാക്കൾ

കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്‌ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന ആരോപണത്തിൽ വഴിത്തിരിവ്. നടന്നത് തൊഴിൽപീഡനം അല്ലെന്നാണ് യുവാക്കൾ പറയുന്നത്. സ്‌ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നത് തൊഴിൽ...

രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി

ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...

എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ളാസ്

തിരുവനന്തപുരം: എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക് വേണ്ടത്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകും. എഴുത്ത് പരീക്ഷയിൽ...

കഴുത്തിൽ ബെൽറ്റ്, നായ്‌ക്കളെ പോലെ മുട്ടിലിഴയണം; കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനം

കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്‌ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന് ആരോപണം. ക്രൂരത കാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ നായ്‌ക്കൾക്ക് സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങളാണ്...

2 ദിവസത്തെ സന്ദർശനം, പ്രധാനമന്ത്രി ശ്രീലങ്കയിൽ; പത്തോളം കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിൽ. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോയത്....

ഗോകുലം ഗ്രൂപ്പിന്റേത് ഫെമ ചട്ടലംഘനം; 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി

കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്...

സ്വതന്ത്രമായി ജീവിക്കാനാവില്ല, മലപ്പുറം ഒരു പ്രത്യേക രാജ്യം; വെള്ളാപ്പള്ളി നടേശൻ

നിലമ്പൂർ: മലപ്പുറം ജില്ലയ്‌ക്കെതിരെ വിവാദ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, പ്രത്യേകം ചിലയാളുകളുടെ സംസ്‌ഥാനമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും...
- Advertisement -