കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവ് കൂടിയതുമാണ് കാരണം. ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കാൻ മാർച്ച് അവസാനത്തോടെ...
റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ചു
റായ്‌പൂര്‍: ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. ശനിയാഴ്‌ചയാണ് സംഭവം.
തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ്...
സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം
തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിച്ച രോഗികള്‍ക്കുളള മരുന്നിന് സംസ്‌ഥാനത്ത് കടുത്ത ക്ഷാമം. റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല.
സ്വകാര്യ ആശുപത്രികളിലാണ് മരുന്നിന് കൂടുതൽ ക്ഷാമം...
കോവിഡ് വ്യാപനം രൂക്ഷം; തൃശൂരിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്‌ഞ
തൃശൂർ : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ 5 പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 19ആം തീയതി മുതലാണ്...
ഉമ്മൻ ചാണ്ടി കോവിഡ് മുക്‌തനായി; വീട്ടിലേക്ക് മടങ്ങി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്‌തനായി. അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകൻ ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ എട്ടിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ...
തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധം
തൃശൂർ : പൂരത്തിന് എത്തുന്ന ആളുകൾ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുക്കണമെന്ന് കർശന നിർദേശം നൽകി അധികൃതർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പൂരത്തിന് പങ്കെടുക്കുന്നവർ കോവിഡ് വാക്‌സിന്റെ ആദ്യ...
‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും...
5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്‌ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.
ആവശ്യ വസ്‌തുക്കളുടെ സേവനങ്ങളും കടകളും സ്‌ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ...








































