5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം

By News Desk, Malabar News
kozhikode news
Representational image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്‌ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.

ആവശ്യ വസ്‌തുക്കളുടെ സേവനങ്ങളും കടകളും സ്‌ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകൾ ഉൾപ്പടെ) 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

ഈ സ്‌ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്‌ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്, പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ജില്ലാ കളക്‌ടറാണ് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയത്.

ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥാപനങ്ങളും സാധരണ നിലയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമ നടപടികൾക്ക് വിധേയമാക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

Entertainment News: ഫസ്‌റ്റ് ലുക്ക് പുറത്തിറക്കി ‘ഹൃദയം’; പ്രണവിനൊപ്പം കല്യാണിയും ദർശനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE