കോവിഡ്; നടൻ വീര സാഥിദാർ വിടവാങ്ങി
ന്യൂഡെൽഹി: ദേശിയ പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രശസ്‌ത ചിത്രം 'കോർട്ടി'ലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ വിടവാങ്ങി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു മരണം. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയിൽ ഏറെയായി...
അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിക്ക് എതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട്: കെഎം ഷാജിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. കേസ് ഈ മാസം 23ന് പരിഗണിക്കും. വിജിലൻസ് കോടതി ജഡ്‌ജി അവധിയിൽ ആയതിനാലാണ് കേസ് പരിഗണിക്കുന്നത്...
മന്ത്രി കെടി ജലീൽ രാജിവച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. വിധിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കവെയാണ് ജലീൽ രാജി സമർപ്പിച്ചിരിക്കുന്നത്.
അൽപ്പ സമയം മുൻപാണ്...
ഗുജറാത്ത് കലാപം; മോദിക്ക് ക്ളീൻചിറ്റ് നൽകിയതിന് എതിരായ ഹരജി രണ്ടാഴ്‌ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻചിറ്റ് നൽകിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്‌ത് സാകിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന...
തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിന്റെ തീരുമാനം. പരിശോധനയ്‌ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്....
മംഗലാപുരത്ത് ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മരണം, 10 പേരെ കാണാതായി
മംഗലാപുരം: മംഗലാപുരം പുറംകടലില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് പോയ 'റബ്ബ' എന്ന...
സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 16ആം തീയതി വരെ ആറ് ജില്ലകളിൽ...
സംസ്‌ഥാനത്ത് കുതിച്ചുയർന്ന് കോഴിവില
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോഴിവിലയിൽ വൻ മുന്നേറ്റം. ഒരാഴ്‌ചക്കിടെ 50 രൂപയോളമാണ് കോഴിവില വർധിച്ചത്.
ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ...








































