Wed, Nov 11, 2026
30 C
Dubai

‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി

കൊൽക്കത്ത: ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു....

കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ട; മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്‌ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ...

‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ നിർബന്ധിച്ചതായി വനിതാ സിപിഓയുടെ മൊഴി. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ഇഡിക്കെതിരെ ഗുരുതരമായ...

കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആയേനെ; രാഹുൽ

ന്യൂഡെൽഹി: കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകുമായിരുന്നു എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗുമായി സംസാരിക്കുന്നതിനിടെ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്...

സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്

തിരുവനന്തപുരം: തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് നൽകി ഉത്തരവായി. സെക്കന്‍ഡ് ഷോക്ക് അനുമതി നല്‍കി. നിർമാതാക്കൾ സർക്കാരിനെ സമീപിച്ചതോടെയാണ് നടപടി. ഇതോടെ മമ്മൂട്ടി ചിത്രം 'ദി പ്രീസ്‌റ്റ്' വ്യാഴാഴ്‌ച തന്നെ തിയേറ്ററിലെത്തും. മറ്റു മേഖലകളിൽ...

സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ്; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി

പൊന്നാനി: സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി...

പോസിറ്റിവിറ്റി 3.62, രോഗമുക്‌തി 3030, രോഗബാധ 1412

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 39,046 ആണ്. ഇതിൽ രോഗബാധ 1412 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3030 ഉമാണ്....

ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത്...
- Advertisement -